- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂഫി പ്രതിനിധികള്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സൂഫി വഴികളുടെ പ്രചാരണത്തിന്റെ ഭാഗമായി ശൈഖുന ഹാഫിള് ഉസ്താദ് നേതൃത്വം നല്‍കുന്ന കുരുവട്ടൂര്‍ സാവിയത്തു സൂഫിയ്യയുടെ പ്രതിനിധികള്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഉസ്താദ് നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവരുടെ നേതൃത്വത്തിലുളള പ്രതിനിധികള്‍ മാരാര്‍ജി ഭവനിലെത്തി. മനുഷ്യരില്‍ പരസ്പര സ്‌നേഹം നില നിര്‍ത്തുന്നതിന് സൂഫി സാന്നിധ്യങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണ ശ്ശാഘനീയമാണെന്നും ഉസ്താദ് നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം അബ്ദുല്‍ സലാം, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


