- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചില്ല; വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞെന്ന് പരാതി; കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

X
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെ തടഞ്ഞെന്ന പരാതിയില്‍ കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. കൗണ്‍സിലര്‍ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിന് സുഗതന്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂര്‍ക്കാവ് പൊലീസാണ് കേസെടുത്തത്.
വാഴോട്ടുകോണത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കേണ്ടയിരുന്ന ഒരു മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നു. പക്ഷേ മന്ത്രിയുടെ അസാന്നിധ്യത്തില്‍ എംഎല്‍എ വി കെ പ്രശാന്ത് ആണ് അത് ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങില്‍ ക്ഷണിച്ചില്ല എന്നാരോപിച്ചാണ് വാഴോട്ടുകോണം കൗണ്‍സിലറായ സുഗതന്‍ പ്രതിഷേധിക്കുകയും എംഎല്‍എയുടെ കാര്‍ തടയുകയും ചെയ്തത്. വി കെ പ്രശാന്ത് എംഎല്‍എ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
Next Story


