- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ, അഭിനന്ദനം'; സാവിയത്തു സൂഫിയ പ്രതിനിധികള്‍ ബി.ജെ.പി ആസ്ഥാനത്ത്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും അഭിനന്ദനവും നേര്‍ന്ന് കുരുവട്ടുര്‍ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിയായിരുന്നു സാവിയത്തു സൂഫിയ്യ പ്രതിനിധികളായ നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവര്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ചകള്‍ നടത്തിയത്.
കോഴിക്കോട് കുരുവട്ടുര്‍ ആസ്ഥാനമായ സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിനികള്‍ കൂടികാഴ്ചനടത്തിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മനുഷ്യരില്‍ പരസ്പര സ്‌നേഹം നില നിര്‍ത്തുന്നതിന് സൂഫി സാന്നിധ്യങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്‌സനി ഒതുക്കുങ്ങലും തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു.
സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ടു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാം, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


