ന്യൂഡല്‍ഹി: കെ സി വേണുഗോപാലിന്റെ 63 മത് ജന്മദിനവും രാഷ്ട്രീയ ജീവിതത്തിലെ അമ്പതാം വാര്‍ഷികവും രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ഇത് ആദ്യമായാണ് ഇത്രയും വിപുലമായ ആഘോഷം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍, ജന്മദിനത്തിനൊപ്പം പൊതുരംഗത്തു 50 വര്‍ഷം പൂര്‍ത്തിയാക്കിയായതിന് ഡിജിറ്റല്‍ പ്ലാറ്റുഫോമുകളില്‍ നിറഞ്ഞു കവിഞ്ഞു ആശംസാ പ്രവാഹം. പാര്‍ലമെന്റ് മന്ദിരത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ എംപിമാര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.

വിവിധ സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് സംഘടന നേതൃത്വവും നേതാക്കളും കെ സി വേണുഗോപാലിന്റെ ജന്മദിനം രാജ്യത്തുടനീളം വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം വിവിധ കേന്ദ്രങ്ങളില്‍ പായസം വിതരണവും മധുര പലഹാര വിതരണവും നടന്നു. കെസി വേണുഗോപാല്‍ എംപിയുടെ ജന്മദിനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രാധാന്യം നല്‍കിയത്. മിക്കയിടത്തും ആശുപത്രികളിലും വയോജന പരിചരണ കേന്ദ്രങ്ങളിലും അനാഥമന്ദിരങ്ങളിലും തെരുവുകളിലും ഭക്ഷണവും മധുരവും വിതരണം ചെയ്തു. എല്ലാ ജില്ലകളിലും സൗജന്യ ഭക്ഷണ വിതരണം,മരുന്ന് വിതരണം എന്നിവ സംഘടിപ്പിച്ചു.

കേരളത്തില്‍ കെപിസിസി ആസ്ഥാനത്തും ജന്മദിനാശംസകള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രീയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും ദീപാ ദാസ് മുന്‍ഷിയും ഉള്‍പ്പെടെയുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.