- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമായതായി ശശി തരൂരിന്റെ മകന്റെ ഇഷാന്‍ തരൂര്‍: തന്റെ കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാര്‍ നന്ദി പറഞ്ഞ് ഇഷാന്‍
വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമായതായി ശശി തരൂരിന്റെ മകന്റെ ഇഷാന്‍ തരൂര്‍: തന്റെ കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാര്‍ നന്ദി പറഞ്ഞ് ഇഷാന്‍

ദില്ലി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലില്‍ ശശി തരൂരിന്റെ മകനും കോളമിസ്റ്റുമായ ഇഷാന്‍ തരൂരിന് ജോലി നഷ്ടമായി. ഇഷാന്‍ തരൂര്‍ തന്നെയാണു ജോലിയില്‍ നിന്നും പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവച്ചത്. ന്യൂസ് റൂമിനെ ഓര്‍ത്തു ഹൃദയം വേദനിക്കുന്നതായും മികച്ച എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും ഇഷാന്‍ തരൂര്‍ കുറിച്ചു.
'വാഷിംഗ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നു. ഞങ്ങളുടെ ന്യൂസ് റൂമിനെയോര്‍ത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച പത്രപ്രവര്‍ത്തകരെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തോളമായി എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന എഡിറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ലോകത്തെ കുറിച്ചും അതില്‍ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വായനക്കാര്‍ക്ക് കൂടുതല്‍ മനസിലാക്കാനായി 2017 ജനുവരിയിലാണ് ഞാന്‍ 'വേള്‍ഡ് വ്യൂ' എന്ന കോളം ആരംഭിച്ചത്. വര്‍ഷങ്ങളായി ആഴ്ചയില്‍ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു', എന്നാണ് ഇഷാന്‍ തരൂര്‍ എക്‌സില്‍ കുറിച്ചത്.
ഇഷാന്‍ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 ജനുവരിയിലാണ് വേള്‍ഡ് വ്യൂ എന്ന കോളം ഇഷാന്‍ തരൂര്‍ വാഷിങ്ടന്‍ പോസ്റ്റില്‍ ആരംഭിക്കുന്നത്. കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാര്‍ നന്ദി പറയുന്നാതയും ഇഷാന്‍ എക്‌സില്‍ കുറിച്ചു. 'ഒരു മോശം ദിവസം' എന്ന അടിക്കുറിപ്പോടെ ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രവും ഇഷാന്‍ തരൂര്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.


