കണ്ണൂര്‍: കണ്ണൂര്‍ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. ചെറുകുന്ന് മുട്ടില്‍ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമയാണ് മരണപ്പെട്ടത്. ചെറുകുന്ന് സ്വദേശി കെ. പി. വിജയനൊപ്പമാണ് ഇവര്‍ ലോഡ്ജില്‍ എത്തിയത്. ഇയാളെ കാണാനില്ല. ഇരുവരും അയല്‍ക്കാരാണ്.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായ തളിപ്പറമ്പ് പൊലീസ് അറിയിച്ചു. ഇന്നലെ ഫിബ്രവരി 4 ന് രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്. കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി. പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് മരണപ്പെട്ട സീമക്ക് രണ്ട് മക്കള്‍ ഉണ്ട്.