കോഴിക്കോട്: മുണ്ടിക്കല്‍ താഴം പട്ടാള മുക്കില്‍ 42കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഓമശ്ശേരി സ്വദേശി പുറയില്‍ ജംഷീര്‍ ആണ് ഡാന്‍സാഫിന്റെ പിടിയിലായത്. ഒഡിഷയില്‍ നിന്നും വില്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്.

നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി.കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.