- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ കഞ്ചാവ് വളര്‍ത്തി; അയല്‍ക്കാര്‍ കണ്ടതോടെ പിഴുതെടുത്ത് മുറിയില്‍ സൂക്ഷിച്ചു; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

X
മലപ്പുറം: മുറിയില്‍ കവറില്‍ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി ഉമേഷ് യാദവ് (26) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോര്‍ട്ടേഴ്സില്‍നിന്ന് ഇയാളെ പിടികൂടിയത്. കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ ആളുകള്‍ കണ്ടതോടെ പ്രതി പിഴുതെടുത്ത് മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എസിപി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ ഷമീര്‍, എസ്ഐ ആന്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
Next Story


