ചെന്നൈ:അഡയാറിലും പരിസര പ്രദേശങ്ങളിലും കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി എച്ച് 5 എന്‍ 1 വൈറസ് ബാധ സ്ഥിരീകരിച്ചു.പൊതുജനങ്ങള്‍ക്കും കോഴി ഫാം ഉടമകള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കാക്കകള്‍,പ്രാവുകള്‍,തെരുവ് പക്ഷികള്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ചത്തതായി കണ്ടെത്തി.മനുഷ്യര്‍ വെറും കൈകള്‍ കൊണ്ട് അവയെ തൊടരുത്.ചത്ത പക്ഷികളെ8-10അടി ആഴത്തില്‍ കുഴിച്ചിടുകയോ സുരക്ഷിതമായി കത്തിക്കുകയോ ചെയ്യണം.വിവരങ്ങള്‍ ഉടന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം എന്നിങ്ങനെ അറിയിപ്പ് നല്‍കിയിട്ടുണ്ട്.