- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴക്കോട് ക്വാറിയില്‍ തീപ്പിടിത്തം; അരക്കോടിയിലധികം രൂപ വിലവരുന്ന പൈപ്പുകള്‍ കത്തിനശിച്ചു

X
വടക്കാഞ്ചേരി: പ്രവര്‍ത്തനം നിര്‍ത്തിവെച്ച വാഴക്കോട് ക്വാറിയില്‍ തീപ്പിടുത്തം. ക്വാറിയില്‍ സൂക്ഷിച്ച ജലനിധി കരാറുകാരന്റെ അരക്കോടിയിലധികം രൂപ വിലവരുന്ന പൈപ്പുകള്‍ പൂര്‍ണമായി കത്തി. ക്വാറി ഉടമയുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാമഗ്രികളും കത്തിനശിച്ചു. ആളപായമില്ല.
സമീപത്തുനിന്ന് പടര്‍ന്ന തീ പ്രദേശമാകെ വ്യാപിക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേന മൂന്നുമണിക്കൂര്‍ കഠിനാധ്വാനം ചെയ്താണ് ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കിയത്. പൈപ്പ് കത്തി ഉയര്‍ന്ന കറുത്ത പുക കാരണം സംസ്ഥാന പാതയിലെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിരക്ഷാസേനയും പോലീസും കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനുളള ശ്രമം തുടരുന്നു.
Next Story


