- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്; 30 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കും

തിരുവനന്തപുരം: വന്യമൃഗ ശല്യത്തിനും മലയോര മേഖലയിലെ അവഗണനയ്ക്കുമെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ഷക സംഘടനയായ കിഫ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി 10 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കിഫ പ്രധാനമായും മത്സരിക്കുന്നത്. പേരാവൂര്‍ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ കിഫ സംസ്ഥാന അധ്യക്ഷന്‍ അലക്‌സ് ഒഴുകയില്‍ തന്നെ ജനവിധി തേടുമെന്നാണ് സൂചന. വന്യമൃഗ ശല്യം മൂലം പ്രതിസന്ധിയിലായ കര്‍ഷകരുടെ ശബ്ദം നിയമസഭയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘടന അറിയിച്ചു.
മലയോര മേഖലയിലെ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങളില്‍ കിഫയുടെ സാന്നിധ്യം മുന്നണികള്‍ക്ക് വലിയ വെല്ലുവിളിയാകും.


