പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂമര്‍ദ്ദനം. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനമേറ്റത്. കൊമേഴ്‌സ് വിഭാഗത്തിലെ 16 വയസ്സുകാരനായ വിദ്യാര്‍ഥിയാണ് സ്‌കൂളിനുള്ളില്‍ വെച്ച് കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമാശയായി തുടങ്ങിയ കാര്യം പിന്നീട് തര്‍ക്കത്തിലേക്കും മര്‍ദ്ദനത്തിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.