- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ സഹപാഠിയെ തല്ലിച്ചതച്ച് പ്ലസ്വണ്‍ വിദ്യാര്‍ഥികള്‍; അധ്യാപകര്‍ അറിഞ്ഞത് വാട്സാപ്പില്‍ വീഡിയോ പ്രചരിച്ചതോടെ

X
കല്പറ്റ: വയനാട്ടില്‍ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. വാളാട് ഹൈസ്‌കൂളില്‍ കഴിഞ്ഞ ജനുവരി 29-നാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുണ്ടായത്. വാട്സാപ്പില്‍ വീഡിയോ പ്രചരിച്ചതോടെയാണ് സ്‌കൂള്‍ അധ്യാപകര്‍ പോലും വിവരമറിഞ്ഞത്. പ്ലസ്വണ്‍ വിദ്യാര്‍ഥിയെ രണ്ട് സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. കുട്ടികളെ തിരിച്ചറിഞ്ഞ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ഥികള്‍ ഇതിന് സാക്ഷികളായി ആ സമയത്ത് ശുചിമുറിയിലുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും അന്വേഷണം നടത്തുന്നുണ്ട്
Next Story


