- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനല്‍ പൊളിച്ച് വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം; 28കാരന് പിടിയില്‍

പരവൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി. പരവൂര്‍ കൂനയില്‍ പാലമൂട്ടില്‍ പടിഞ്ഞാറ്റതില്‍ രാജിത്ത് (28) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പ്രതി യുവതിയുടെ വീടിന്റെ ജനല്‍ പൊളിച്ച് ഉള്ളില്‍ കയറി ഉറങ്ങികിടക്കുവായിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരവൂര്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരെ പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് നരഹത്യശ്രമ കേസുകളും എന്‍.ഡി.പി.എസ് കേസും, അക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഖില്‍, ബിജു, എസ്.സിപിഒ അനൂപ് സി.പി.ഒ വിശാഖ്, അന്‍ഷാദ് എന്നിവര അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


