- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്കിളിയിട്ട് കളിച്ചത് കാര്യമായി; സഹപാഠിയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍:ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
ഇക്കിളിയിട്ട് കളിച്ചത് കാര്യമായി; സഹപാഠിയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

പത്തനംതിട്ട: ക്ലാസ് ഇന്റര്‍വെല്‍ സമയത്ത് കൂട്ടുകാര്‍ തമ്മിലുള്ള കളി കാര്യമായി. ഇക്കിളിയിട്ട് കളിച്ചത് കാര്യമായതോടെ കൂട്ടുകാരന്റെ മൂക്ക് സഹപാഠികള്‍ ഇടിച്ച് പൊട്ടിച്ചു. കുട്ടിയുടെ മൂക്കില്‍ നിന്നും രക്തം നിലയ്ക്കാതെ ഒഴുകിയതോടെ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട കലഞ്ഞൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്റര്‍വെല്‍ കഴിഞ്ഞ് കുട്ടികള്‍ ക്ലാസ്സിലെത്തിയപ്പോഴാണ് ഒരു വിദ്യാര്‍ഥി സഹപാഠിയുടെ ശരീരത്ത് ഇക്കിളിയിട്ടത്. ഇതോടെ കളി കാര്യമായി.
ആദ്യം ഇരുവരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു. ഇതോടെ മറ്റുള്ള കുട്ടികള്‍ കൂടി ചേര്‍ന്ന് സഹപാഠിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ആദ്യം കലഞ്ഞൂരുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അടൂരുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
മൂക്കിന്റെ ഭാഗത്ത് നീരുള്ളതിനാല്‍ മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് ആശുപത്രി അധിക്യതര്‍ പറയുന്നത്. മൂക്കിലൂടെ രക്തം നിലയ്ക്കാതെ ഒഴുകുന്നുണ്ട്. സംഭവത്തില്‍ രക്ഷിതാക്കള്‍ കൂടല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


