- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്ന് വയസ്സു മുതല്‍ പലവട്ടം പീഡനത്തിന് ഇരയായെന്ന് പതിനേഴുകാരി; നാലു പേര്‍ കസ്റ്റഡിയില്‍
പലവട്ടം പീഡനത്തിന് ഇരയായെന്ന് പതിനേഴുകാരി; നാലു പേര്‍ കസ്റ്റഡിയില്‍

X
പത്തനംതിട്ട: പതിമൂന്ന് വയസ്സു മുതല്‍ പലവട്ടം പീഡനത്തിന് ഇരയായെന്ന് കൗണ്‍സിലിങ്ങിനിടെ പതിനേഴുകാരിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പുളിക്കീഴ് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത രണ്ട് പോക്‌സോ കേസുകളിലായാണ് നടപടി. ഒരുകേസില്‍ അതുല്‍, വിഷ്ണു, ആദര്‍ശ് എന്നിവരും മറ്റൊന്നില്‍ ചങ്ങനാശ്ശേരി സ്വദേശിയായ സൂരജ് എന്നയാളുമാണ് പിടിയിലായത്.
13 വയസ്സ് മുതല്‍ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. പൊടിയാടി ജങ്ഷന് സമീപത്തുനിന്ന് കുട്ടിയെ കാറില്‍ ബലമായി കയറ്റി വീട്ടില്‍ കൊണ്ടുപോയി ഇവര്‍ പീഡിപ്പിച്ചതായി സൂചനയുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിലൊരാള്‍ ഒളിവിലാണ്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.
Next Story


