ആലപ്പുഴ: ഉപ്പുവെള്ളം കയറി നശിച്ച നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് വില നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനാല്‍ കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്നോട്ട് പോകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ നടപടി. ഉപ്പുവെള്ളം കയറി നെല്‍ കൃഷി നശിക്കുന്നത് പതിവായതോടെ കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ വാര്‍ത്തയിലാണ് മന്ത്രിയുടെ ഇടപെടല്‍. കന്നിട്ടക്കായല്‍, നടുത്തുരുത്ത്, തയ്യില്‍ കായല്‍, കക്കാക്കായല്‍, ഇടവഴിക്കന്‍, അഴീക്കല്‍, കുപ്പപ്പുറം തുടങ്ങിയ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയിട്ടില്ല. കനത്ത സാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് കൃഷി വേണ്ടെന്നുവെക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായത്.