- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു കത്തി നശിച്ചു; ഡ്രൈവര്‍ ഇറങ്ങി ഓടി: ഗതാഗതം തടസ്സപ്പെട്ടത് രണ്ടര മണിക്കൂര്‍
പാലക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു കത്തി നശിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ച് ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു. പാലക്കാട്-പൊന്നാനി സംസ്ഥാന പാതയില്‍ പത്തിരിപ്പാലയിലാണ് അപകടം. ക്യാബിനില്‍ തീ കണ്ടയുടന്‍ ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായര്‍ രാത്രി 11.45ഓടെയാണ് കോയമ്പത്തൂരില്‍ നിന്നും പഞ്ചസാരയുമായി വന്ന ലോറിയ്ക്കാണ് തീപിടിച്ചത്.
ലോറി പൂര്‍ണമായും കത്തിനശിച്ചു. ക്യാബിനിലാണ് ആദ്യം തീ ഉയര്‍ന്നത്. ഇതോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങിയോടി. തുടര്‍ന്ന് പഞ്ചസാര ചാക്കുകളിലേക്ക് തീ പടര്‍ന്നു. തീ ആളിപ്പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിന് പിന്നാലെ റോഡില്‍ രണ്ടര മണിക്കൂറോളം ഗതാഗത തടസമുണ്ടായി. തുടര്‍ന്ന് പാലക്കാട്, കോങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് സൂചന.


