- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസില്‍ 17-കാരനുനേരേ ലൈംഗികാതിക്രമം; 44കാരന് മൂന്നുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും
ബസില്‍ 17-കാരനുനേരേ ലൈംഗികാതിക്രമം; 44കാരന് മൂന്നുവര്‍ഷം കഠിനതടവു

X
പട്ടാമ്പി: ബസില്‍ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 44-കാരന് മൂന്നുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ കോട്ടയില്‍വീട്ടില്‍ സുനില്‍കുമാറിനാണ് പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി ദിനേശന്‍ പിള്ള ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും വിധിയായിട്ടുണ്ട്.
2023 ജൂണ്‍ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പട്ടാമ്പി സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷാണ് അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയില്‍ പ്രോസിക്യൂട്ടര്‍ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
Next Story


