തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ശിവരാത്രി ഉത്സവത്തിന് എത്തിച്ച ആന കൂട്ടത്തിലുള്ള മറ്റൊരു ആനയെ കുത്തി. കൊടുങ്ങല്ലൂര്‍ അടുത്ത് തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവന്‍ എന്ന ആനയാണ് കൂടെയുണ്ടായിരുന്ന മൂത്തകുന്നം പദ്മനാഭന്‍ എന്ന ആനയെ കുത്തിയത്.

ആന ഇടഞ്ഞ വിവരമറിഞ്ഞ് വന്‍ജനക്കൂട്ടം സ്ഥലത്തുണ്ടായി. എലിഫെന്റ് സ്‌ക്വാഡ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സ്ഥലത്തെത്തി.ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ശിവരാത്രി ആഘോഷം കഴിഞ്ഞദിവസമാണ് ആനയോട്ടത്തോടെ ക്ഷേത്രത്തില്‍ ആരംഭിച്ചത്. മൂന്നാനകളാണ് ചടങ്ങില്‍ പങ്കെടുത്തത്. തടത്താവിള സുരേഷ് എന്ന ആന വിജയിച്ച ആനയോട്ടത്തില്‍ ഊട്ടോളി മഹാദേവനും മൂത്തകുന്നം പദ്മനാഭനും പങ്കെടുത്തിരുന്നു,?