- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വര്‍ഷവും വേനല്‍ കനക്കും; ഫെബ്രുവരി അവസാനത്തോടെ താപനില 40 ഡിഗ്രി കടന്നേക്കും
ഈ വര്‍ഷവും വേനല്‍ കനക്കും; ഫെബ്രുവരി അവസാനത്തോടെ താപനില 40 ഡിഗ്രി കടന്നേക്കും

കാസര്‍കോട്: ഈ വര്‍ഷവും വേനല്‍ കനക്കും. ഫെബ്രുവരി ആദ്യം തന്നെ അന്തരീക്ഷ താപനില കൂടി തുടങ്ങി. ഇതേനില തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ അഭിപ്രായം. ഈ വര്‍ഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ഏഴിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തി. 38.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കണ്ണൂരില്‍ ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയും രാജ്യത്തെ ഉയര്‍ന്ന ചൂട് കണ്ണൂരിലായിരുന്നു. 38.2 ഡിഗ്രി സെല്‍ഷ്യസാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ താപനില. ഞായറാഴ്ചത്തെ താപനില 36.4 ഡിഗ്രിയായി കുറഞ്ഞെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണ്ണൂരില്‍തന്നെയായിരുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുന്നതിനാല്‍ കുമിര്‍ച്ച അനുഭവപ്പെടുന്നത് അസ്വസ്ഥമായ കാലവസ്ഥയ്ക്കും കാരണമാകുന്നുണ്ട്.
കാലാവസ്ഥാവകുപ്പിന്റെ കണക്കിലുള്ള അന്തരീക്ഷ താപനിലയാണിത്. ഭൂമിയില്‍നിന്നുള്ള ചൂട് കൂടിയാകുമ്പോള്‍ അനുഭവപ്പെടുന്ന ചൂട് ഇതിലും വര്‍ധിക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 25-നാണ് കേരളത്തില്‍ ചൂട് 40 ഡിഗ്രി കടന്നത്. ഇത്തവണ അതിനേക്കാള്‍ നേരത്തെതന്നെ 40 ഡിഗ്രി കടന്നേക്കാം.


