തിരുവനന്തപുരം: പ്രണയ ദിനത്തില്‍ വ്യത്യസ്തമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സപ്ലൈക്കോ. വാലന്റൈന്‍സ് ഡേയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 14 രൂപക്ക് ഒരു കിലോ പഞ്ചസാര ലഭിക്കുന്ന ഓഫറുമായാണ് സപ്ലൈക്കോ രംഗത്ത് വന്നത്. ഫെബ്രുവരി 14ന് ആയിരം രൂപക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപക്ക് ലഭിക്കുക. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില.

'ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും' സപ്ലൈകോയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.