- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ നാളെ മുടങ്ങില്ല; വാട്ടര്‍ മെട്രോയും ഫീഡര്‍ ബസും നാളെ സര്‍വീസ് നടത്തും

X
കൊച്ചി: ദേശീയ പണിമുടക്ക് ദിവസമായ നാളെ കൊച്ചി മെട്രോ സര്‍വീസ് മുടങ്ങില്ല. നാളെ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി 10 മണിവരെയാണ് സര്‍വീസ്. മെട്രോ ഫീഡര്‍ ബസുകള്‍ ആലുവയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും സര്‍വീസ് നടത്തും. മറ്റ് ഫീഡര്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല. കൊച്ചി വാട്ടര്‍ മെട്രോയും നാളെ സര്‍വീസ് നടത്തും.
നാളെ ബസ് സര്‍വീസ് ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്ത് മണിവരെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സാധാരണ പോലെ തന്നെ സര്‍വീസ് നടത്തും. ബസ് തടഞ്ഞാല്‍ പൊലീസ് സഹായം തേടും. ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ കടുത്ത നിയമ നടപടിയിലേക്ക് കടക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
Next Story


