- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പത്ത് വയസ്സുകാരിക്ക് നേരെയും പീഡന ശ്രമം: 64കാരന് കഠിനതടവും പിഴയും
പത്ത് വയസ്സുകാരിക്ക് നേരേ പീഡനശ്രമം; പ്രതിക്ക് തടവും പിഴയും

X
കണ്ണൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും പ്രതിക്ക് തടവും പിഴയും. ചക്കരക്കല്‍ പാനേരിച്ചാലിലെ കെ.കെ. സദാനന്ദനെ(64)യാണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
ഗര്‍ഭിണിയാക്കിയ കേസില്‍ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടക്കുകയാണെങ്കില്‍ അതിജീവിതകള്‍ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2024-ലാണ് കേസിന് ആസ്പദമായ രണ്ട് സംഭങ്ങളും നടന്നത്. പ്രോസിക്യൂഷനുവേണ്ട് അഡ്വ. കെ.പി. പ്രീതാകുമാരി ഹാജരായി.
Next Story


