- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തുതര്‍ക്കം; ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് നാലുവര്‍ഷം കഠിനതടവും പിഴയും
ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് നാലുവര്‍ഷം കഠിനതടവും പിഴയും

ആലപ്പുഴ: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എഴുപുന്ന സൗത്ത് കൂവക്കാടുതറ വീട്ടില്‍ സോമന്‍ (42) ആണ് ശിക്ഷിക്കപ്പെട്ടത്. സോമന്റെ ഭാര്യയുടെ സഹോദരന്‍ കൂവക്കാടുതറ വീട്ടില്‍ ശശിയെ അരിവാള്‍കൊണ്ട് പിടലിക്കും കവിളിലും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തിയതോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി (മൂന്ന്) ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.
2020 ജൂണ്‍ 27-നു രാത്രി ഒന്‍പതിനായിരുന്നു സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ബി. ശാരി ഹാജരായി. സോമന്‍ ഇതേയാളെ ഈ കേസിനുശേഷം വീണ്ടും ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ചേര്‍ത്തല അസിസ്റ്റന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നിലവില്‍ രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. പ്രതിയെ തിരുവനന്തപുരം സെന്‍ട്രര്‍ ജയിലില്‍നിന്നാണ് വിധിപറയാന്‍ ഹാജരാക്കിയത്.


