മലപ്പുറം: മഞ്ചേരിയില്‍ വന്‍ രാസലഹരി വേട്ട. രണ്ട് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ നാല് പേര്‍ പിടിയില്‍. കാറില്‍ എംഡിഎംഎ വിലപ്പന നടത്തുകയായിരുന്ന എടക്കര കക്കപ്പരത സ്വദേശി പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിനു മുന്‍വശത്തു നിന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്നും വില്പനക്കായി കൊണ്ടു വന്ന 4.30 ഗ്രാം എംഡിഎംഎ പിടികൂടി. മഞ്ചേരിയിലെ സ്വകാര്യ ലോഡ്ജ് നടത്തിപ്പുകാരനാണ് പിടിയിലായ പ്രതി. മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ നടത്തിയ പരിശോധനയില്‍ 43 ഗ്രാം എംഡിഎംഎയുമായി മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂര്‍ കടമ്പോട് സ്വദേശി നാസര്‍, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നിവരും പിടിയിലായി.ഇവരില്‍ നിന്നും ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും നിന്നും പിടിച്ചെടുത്തു.