- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടി പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍

അടൂര്‍: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും പച്ചമണ്ണ് ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ വെട്ടിയും സഹോദരനെയും സുഹൃത്തുക്കളെയും കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അടൂര്‍ മേലൂട് പ്ലാംതടത്തില്‍ ഷൈന്‍(37), ആലപ്പുഴ പടനിലം വൃന്ദാവനത്തില്‍ രാജേഷ് (36), മണക്കാല തുവയൂര്‍ നോര്‍ത്ത് ദിവ്യാസദനത്തില്‍ ദീപു(36) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂര്‍ മണക്കാല സ്വദേശി ദീപിന്‍ മധു (28) വിനാണ് കയ്യില്‍ ആഴത്തില്‍ വെട്ടേറ്റത്. ബുധനാഴ്ച രാത്രി 10.30 ഓടെ സഹോദരന്‍ ദിലീപിനും സുഹൃത്തുക്കള്‍ ക്കുമൊപ്പം അടൂര്‍ അന്തിച്ചിറ പള്ളിമുക്കിനു സമീപം നില്‍ക്കുകയായിരുന്ന ഇവരെ , ഒരു കാറില്‍ അവിടെ എത്തിയ പ്രതികള്‍ കെട്ടുകത്തിയും കമ്പിവടികളും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ആയിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


