- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസ്; പ്രതിയായ കണ്ണൂര്‍ സിറ്റി സ്വദേശിയായ യുവാവ് അറസ്റ്റില്‍
വന്ദേഭാരതിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍

കണ്ണൂര്‍ :കണ്ണൂരില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളി സ്വദേശി എ.കെ അസ്ഹറുദ്ദീനെയാണ് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജെ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ലഹരിയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന് കല്ലേറ് നടത്തിയെന്നാണ് പ്രതിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് കല്ലേറ് ഉണ്ടായത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ലു തകര്‍ന്നിരുന്നു. സി. സി. ടി.വി ദൃശ്യങ്ങളാണ് കല്ലെറിഞ്ഞത് അസ്ഹറുദ്ദീനാണെന്ന് തിരിച്ചറിയാന്‍ പോലിസിനെ സഹായിച്ചത്. കല്ലേറിന് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്നു അന്വേഷിച്ചു വരികയാണ്
എസ് ഐ - കെ എം സുനില്‍ കുമാര്‍, എ എസ് ഐ - വി വി സഞ്ജയ്, ഒകെ അജേഷ്, എം ബൈജു, കെ സജേഷ്, ജിആര്‍പി ഇന്‍ന്റലിജന്‍സിലെ എന്‍ പി ജിതിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു കണ്ണൂര്‍ - തലശേരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടെയില്‍ നിന്നും മാവേലി എക്‌സ്പ്രസിന് നേരെയും കല്ലേറു നടന്നിരുന്നു. ഈ കേസിലെ പ്രതിയെ ഇനിയും കണ്ടെത്തിയിട്ടില്ല പിടിയിലായ അസ്ഹറുദ്ദീനെ ചോദ്യം ചെയ്തു ഈക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് റെയില്‍വെ പൊലിസ്. നിരോധിത തീവ്രവാദ സംഘടനയുമായി അസ്ഹറുദ്ദീന് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരികയാണ്.


