- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100ലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും; വണ്ടൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം വേണം: വി.ഡി. സതീശന്‍

വണ്ടൂര്‍: നൂറിലേറെ സീറ്റുകളുമായി ടീം യുഡിഎഫ് അധികാരത്തിലെത്തുമെന്നും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം വണ്ടൂരിലാകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് പുതുയുഗയാത്രയ്ക്കു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിച്ചു ലോഹ്യം പറഞ്ഞോളൂ എന്നും അവര്‍ ഇക്കുറി യുഡിഎഫിനു വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനൊപ്പം അവരെ കടത്തിവെട്ടുന്ന വര്‍ഗീയതയാണു സിപിഎം പറയുന്നത്. എല്‍ഡിഎഫ് ഭരിച്ചു മുടിച്ച സംസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി സമഗ്രകര്‍മപദ്ധതിയുമായാണു യുഡിഎഫ് മുന്നോട്ടുപോകുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
പി.ഖാലിദ് അധ്യക്ഷത വഹിച്ചു. എ.പി.അനില്‍കുമാര്‍ എംഎല്‍എ, കെ.പി.എ.മജീദ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, എഐസിസി അംഗം ഇ.മുഹമ്മദ്കുഞ്ഞി, ശരത്ചന്ദ്രപ്രസാദ്, ആലിപ്പറ്റ ജമീല, ഷാനിമോള്‍ ഉസ്മാന്‍, പി.ടി.അജയ്‌മോഹന്‍, അഷ്‌റഫ് കോക്കൂര്‍, കെ.ടി.അജ്മല്‍, ടി.പി.ഗോപാലകൃഷ്ണന്‍, കെ.സി.കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


