- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയില്‍ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്ന് തട്ടുകടയ്ക്ക് തീപിടിച്ചു; കടയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടിയെങ്കിലും പൊള്ളലേറ്റു: ബൈക്കുകള്‍ കത്തി നശിച്ചു
പത്തനംതിട്ടയില്‍ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്ന് തട്ടുകടയ്ക്ക് തീപിടിച്ചു

X
പത്തനംതിട്ട: പത്തനംതിട്ട തുമ്പമണ്ണില്‍ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്ന് വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തില്‍ രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു. തുമ്പമണ്ണില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍ എസ് കെ തട്ടുകടക്കാണ് തീപിടിച്ചത്. കടയില്‍ ഉണ്ടായിരുന്നവര്‍ക്ക് പൊള്ളലേറ്റു. ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുന്‍പ് തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു.
Next Story


