- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിന്‍ യാത്ര ഇനി കൂടുതല്‍ സുരക്ഷിതം; പോല്‍-ആപ്പില്‍ 'റെയില്‍ മൈത്രി' ഒരുക്കി റെയില്‍വേ പൊലീസ്

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കേരള പൊലീസിന്റെ 'പോല്‍-ആപ്പും' (Pol-App) റെയില്‍വേ പൊലീസും കൈകോര്‍ക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി അഞ്ചു പ്രത്യേക സേവനങ്ങളാണ് 'റെയില്‍ മൈത്രി' എന്ന പേരില്‍ ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്കു യാത്ര ചെയ്യുന്നവര്‍ക്കും സാധനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കും ഈ സേവനം വലിയ ആശ്വാസമാകും.
റെയില്‍ മൈത്രിയിലെ പ്രധാന സേവനങ്ങള്‍:
സുരക്ഷിത നിരീക്ഷണം: ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റും തങ്ങളുടെ കോച്ച് നമ്പര്‍, ട്രെയിന്‍ വിശദാംശങ്ങള്‍, ഫോട്ടോ എന്നിവ ആപ്പ് വഴി പങ്കുവയ്ക്കാം. റെയില്‍വേ പൊലീസിന്റെ കണ്‍ട്രോള്‍ റൂം മുഖേന ഇവരെ യാത്രയിലുടനീളം നിരീക്ഷിക്കും.
രഹസ്യ വിവര കൈമാറ്റം: സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളോ വിവരങ്ങളോ യാത്രക്കാര്‍ക്ക് രഹസ്യമായി പൊലീസിനെ അറിയിക്കാം.
നഷ്ടപ്പെട്ട സാധനങ്ങള്‍: യാത്രയ്ക്കിടയില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ആപ്പ് വഴി പരാതി നല്‍കാനും അന്വേഷണത്തിന്റെ പുരോഗതി അറിയാനും സാധിക്കും.
അനിഷ്ട സംഭവങ്ങള്‍: ട്രെയിനിലോ പാളത്തിലോ പ്ലാറ്റ്‌ഫോമിലോ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ വേഗത്തില്‍ പൊലീസിനെ അറിയിക്കാം.
അടുത്ത രണ്ടു മാസത്തിനുള്ളില്‍ റെയില്‍ മൈത്രി സേവനം പരമാവധി യാത്രക്കാരിലേക്ക് എത്തിക്കാനാണ് റെയില്‍വേ പൊലീസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ട്രെയിനുകളില്‍ ബോധവല്‍ക്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ സേവനം എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താം


