- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ മെന്‍സ് ഹോസ്റ്റലില്‍ മയക്കുമരുന്ന് വേട്ട: മട്ടാഞ്ചേരി സ്വദേശി പിടിയില്‍

X
കൊച്ചി: എറണാകുളത്ത് മെന്‍സ് ഹോസ്റ്റലില്‍ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസര്‍ (33) എന്നയാളാണ് അറസ്റ്റിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലിംകുമാര്‍ ദാസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.എച്ച്. ഷിഹാബുദ്ദീന്‍., പി.ജെ. ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയുമായാണ് പിടിയിലായത്.
Next Story


