പാലക്കാട്: ഒരു വികസനപ്രവര്‍ത്തനവും അം?ഗീകരിക്കില്ല എന്ന് പറഞ്ഞ ലോകത്തിലെ ഒരേയൊരു പ്രതിപക്ഷം കേരളത്തിലേതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ?ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാ?ഗമായി പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

?ഗാന്ധിയന്‍ ദര്‍ശനം ഫലപ്രദമായി നടപ്പാക്കിയത് സിപിഐ എം നേതൃത്വത്തിലുള്ള കേരളമാണെന്ന് പറഞ്ഞതിന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യരെ ആക്ഷേപിക്കുകയാണ് യുഡിഎഫ്. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തെ പഠിച്ച് ലോകത്തിന് മുന്നില്‍ എല്ലാക്കാലവും അവതരിപ്പിക്കുന്ന പ്രധാനവ്യക്തിയാണ് മണിശങ്കര്‍ അയ്യര്‍. വിഷന്‍ 2031ലെ ഏറ്റവും ശ്രദ്ധേയമായ അവതരണം അദ്ദേഹത്തിന്റേതായിരുന്നു. കേരളത്തിന്റെ വികസനപാത ലോകത്തിന് മാതൃകയാണെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ അഭിപ്രായപ്പെട്ടു. സെമിനാറിനെതിരെ വലിയ പ്രചാരണമാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍?ഗ്രസ് നേതൃത്വം നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചവര്‍ക്ക് വരരുതെന്ന് ആവശ്യപ്പെട്ട് കത്ത് അയക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ ധര്‍മംപോലും നിറവേറ്റാന്‍ യുഡിഎഫിന് സാധിക്കുന്നില്ല. എല്‍ഡിഎഫിനെതിരെ കള്ളത്തരം പ്രചരിപ്പിക്കുന്ന യുഡിഎഫ് നേതാക്കള്‍ കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. ശമ്പളം മുടങ്ങും, ട്രഷറി പൂട്ടാന്‍ പോകുന്നു എന്നൊക്കെ പത്ത് വര്‍ഷമായി പ്രചരിപ്പിച്ചു. ഇതൊന്നും സംഭവിച്ചില്ല. ഇന്ത്യയില്‍ ഏത് സംസ്ഥാനത്തെക്കാളും പശ്ചാത്തലസൗകര്യവികസനം കിഫ്ബിയിലൂടെ കേരളം നടത്തി. കേരളത്തിന് അവകാശപ്പെട്ട പണം തരാത്ത കേന്ദ്രസര്‍ക്കാരിനെതിരെ യുഡിഎഫ് ഒരുവാക്കും പറയുന്നില്ലെന്നും എം വി ?ഗോവിന്ദന്‍ പറഞ്ഞു.

പലകാരണങ്ങളാല്‍ പാര്‍ടിയുമായി വിട്ടുനില്‍ക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടുപോകാനണ് ശ്രമിക്കുന്നത്. പൊതുവായവേദികളില്‍ പലരെയും സഹകരിപ്പിക്കാറുണ്ട്. അതില്‍ പാര്‍ടി മെമ്പര്‍ഷിപ്പ് നോക്കിയിട്ടാകണമെന്നില്ല. അങ്ങനെയുള്ള ചിലര്‍ പിന്നീട് പിണങ്ങാറമുണ്ട്. അവരുടെ പിണക്കം ഒഴിവാക്കാന്‍ ശ്രമിക്കും. പക്ഷേ, പിണങ്ങിയേ പോകൂ എന്ന് അവര്‍ തീരുമാനിച്ചാല്‍ മറ്റൊന്നും ചെയ്യാനാകില്ലെന്നും എം വി ?ഗോവിന്ദന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.