- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞു; മദ്യപിച്ചെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് നാട്ടുകാര്‍

കൊല്ലം പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞ യുവാക്കളെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. അസഭ്യം പറഞ്ഞവര്‍ പുറത്ത് നിന്നെത്തിയവരാണ്. ഇവര്‍ മദ്യലഹരിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ട അടിയില്‍ പലര്‍ക്കും പരുക്കേറ്റു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. തെന്മലയില്‍ നാട്ടുകാര്‍ കുളിക്കുന്ന തോട്ടിലാണ് പുറത്ത് നിന്നെത്തിയ യുവാക്കള്‍ എത്തിയത്. തോട്ടില്‍ കുളിച്ചുകൊണ്ടിരുന്ന സമീപവാസികളായ സ്ത്രീകളെ യുവാക്കള്‍ അസഭ്യം പറഞ്ഞതോടെ സ്ത്രീകള്‍ സമീപത്തുള്ള നാട്ടുകാരെ വിവരം അറിയിച്ചു.
പ്രദേശവാസികള്‍ യുവാക്കളെ ചോദ്യം ചെയ്തു. ഇത് വലിയ കൈയേറ്റത്തിലേക്ക് കലാശിച്ചു.തുടര്‍ന്ന് യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുനലൂര്‍ തെന്മല പൊലീസ് സ്റ്റേഷന്‍ പരോധിയിലാണ് സംഭവം നടന്നത്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.


