- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് അന്താരാഷ്ട്ര കുറ്റവാളി; മോദിക്ക് നുണയന്മാരുടെ രാജകുമാരന് പട്ടം; തുറന്നടിച്ച് എംഎ ബേബി

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി എംഎ ബേബി. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന അന്തസ്സ് മോദി ഭരണത്തില്‍ ഇല്ലാതായെന്നും ട്രംപിന് മുന്നില്‍ ഇന്ത്യ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കുറ്റവാളിയാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപും മോദിയും തമ്മില്‍ 'അളിയനും മച്ചാനും' കളിക്കുകയാണ്. പച്ചക്കള്ളം പറയുന്നതില്‍ മോദിയെ കടത്തിവെട്ടാന്‍ ആരുമില്ല.
ചേരിചേരാ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യ ഇപ്പോള്‍ അമേരിക്കയുടെ വിനീത വിധേയരായി മാറിയിരിക്കുന്നു. കേരളത്തിലെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നുണപ്രചാരണം നടത്തുന്ന ബിജെപി-കോണ്‍ഗ്രസ് നീക്കങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യനേഷ് കുമാറിനെതിരെയും എംഎ ബേബി വിമര്‍ശനമുന്നയിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് നിലവിലെ പ്രധാന കടമയെന്നും അദ്ദേഹം വ്യക്തമാക്കി.


