- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചര്‍ച്ചകളുടെ ആഴം കൊണ്ടും അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ ദീര്‍ഘദര്‍ശത്വംകൊണ്ടും കോണ്‍ഫറെന്‍സ് ശ്രദ്ദേയമായെന്ന് മുഖ്യമന്ത്രി; 'വിഷന്‍ 2031' കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്ത്തവെന്ന് പിണറായി

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് വിഷന്‍ 2031 കോണ്‍ഫറെന്‍സ് അവസാനിക്കുന്നതെന്ന് പിണറായി വിജയന്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച 'വിഷന്‍ 2031: വികസനവും ജനാധിപത്യവും' അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് വിദ?ഗ്ധരെയും പ്രതിഭകളേയും സാങ്കേതിക വിദ?ഗ്ധരെയും ഒരു കുടക്കാഴില്‍കൊണ്ടുവന്ന് ചര്‍ച്ച നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ചര്‍ച്ച നടക്കരുത് എന്ന് ആഗ്രഹിച്ചു. ചര്‍ച്ചയിലെത്തേണ്ട ചില അഥിതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ അതൊന്നും വിഷന്‍ 2031നെ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകളുടെ ആഴം കൊണ്ടും അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ ദീര്‍ഘദര്‍ശത്വംകൊണ്ടും കോണ്‍ഫറെന്‍സ് ശ്രദ്ദേയമായി. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും നിര്‍ദേശങ്ങളും വരും കാലത്തെ കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ചയ്ക്ക് അടിത്തറയാകും. ഇത്തരം സംവാദങ്ങള്‍ കേരളത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിഭകളുടെ അറിവും അനുഭവവും കേരളത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോ?ഗിക്കാമെന്ന് ഇപ്പോള്‍ കേരളീയ സമൂഹത്തിന് ബോധ്യമായി. സമാനതകളില്ലാത്ത പല കാര്യങ്ങളിലും പുതുമയുള്ള സമ്മേളനമായിരുന്നു ഇത്. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും പിരിയുന്നത് വലിയ ചാരുഥാര്‍ഥ്യത്തോടെയെന്ന് ഉറപ്പാണ്.
സമ്മേളനത്തില്‍ പങ്കെടുത്ത ഓരോരുത്തരുടേയും മനസില്‍ കേരളത്തെക്കുറിച്ചുള്ള ധാരണയും വിപുലമായി. കേരളീയരുടെ ആത്മവിശ്വാസമുയര്‍ത്താന്‍ ഇത്തരം പ്രതിഭകളുടെ സംഭാവന സഹായിക്കും. ഇത് കേരളത്തിന്റെ വികേന്ദ്രീകൃത ജനാധിപത്യവത്കരണത്തെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകും. സമ്മേളനത്തിന്റെ നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. നിയമനിര്‍മാണം ആവശ്യമുള്ള കാര്യങ്ങള്‍ നിയമ നിര്‍മാണ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഗവേഷണം ആവശ്യമായ കാര്യങ്ങളില്‍ വിശദവും ആധികാരികവുമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കും, നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. യോ?ഗ്യമായ ആശയങ്ങളെ പ്രൊജക്ടുകളാക്കി മാറ്റി വിവിധ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കും. അതിലൂടെ ഐക്യ കേരളം പിറവികൊണ്ടതിന്റെ 75ാം വാര്‍ഷികത്തില്‍ നമ്മള്‍ വിഭാവനം ചെയ്ത നവകേരളത്തിലേക്ക് എത്തിച്ചേരും. അതിന്റെ അടിത്തറയാകുന്ന ആശയങ്ങള്‍ക്ക് ഊടും പാവും നെയ്ത സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
നയരൂപീകരണം എന്നത് ഒരു അടഞ്ഞ പ്രക്രിയയല്ല.അത് സമൂഹവും ഭരണകൂടവും തമ്മിലുള്ള നിരന്തരമായ സംവാദം വഴി രൂപപ്പെടുന്ന ഒന്നാണ്. വിഷന്‍ 2031 വെറുമൊരു സാങ്കേതിക രേഖയ്ക്കപ്പുറം എല്ലാവരുടെയും പങ്കാളിത്തത്തോടെ രൂപപ്പെടുത്തുന്ന വികസന ചട്ടക്കൂടാണ്. സാമ്പത്തിക വിദഗ്ധര്‍ മുതല്‍ സാധാരണ പൗരന്മാര്‍ വരെ വികസന പ്രക്രിയയില്‍ പങ്കാളികളാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയില്‍ ഊന്നിയുള്ള തുടര്‍ച്ചയായ പുതുക്കലിന്റെ ചരിത്രമാണ് കേരളത്തിന്റെ വികസനം. വിപണികള്‍ക്ക് മാത്രം സാമൂഹിക നീതി ഉറപ്പാക്കാന്‍ കഴിയില്ലെന്നും പൊതു പ്രവര്‍ത്തനം ഇതിന് അത്യാവശ്യമാണെന്നും കേരളം വിശ്വസിക്കുന്നു.
2025 നവംബറില്‍ ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ദീര്‍ഘകാല പൊതുനിക്ഷേപത്തിന്റെ ഫലമാണ്. ഇനി വെറും അടിസ്ഥാന സേവനങ്ങള്‍ നല്‍കുക എന്നതല്ല ലക്ഷ്യം, മറിച്ച് വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ്.സാമൂഹിക പ്രതിബദ്ധത കൈവിടാതെ തന്നെ ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും കേരളം ലക്ഷ്യമിടുന്നു. 1996-ലെ ജനകീയാസൂത്രണം മുതല്‍ കേരളത്തിന്റെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മുനിസിപ്പല്‍, പഞ്ചായത്തീരാജ് നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിനായി പ്രത്യേക കമ്മിറ്റികളെ നിയോഗിക്കും.
വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ സാമൂഹിക ഐക്യമാണ്. മതേതരത്വം കേരളത്തിന്റെ വലിയൊരു സാമ്പത്തിക ആസ്തിയാണ്. വര്‍ദ്ധിച്ചുവരുന്ന ധ്രുവീകരണത്തിനിടയിലും കേരളം പുലര്‍ത്തുന്ന മതേതര സ്വഭാവം വികസനത്തിന് കരുത്തേകുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങള്‍ പരിമിതപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകളുയരുന്നുണ്ട്. സഹകരണ ഫെഡറലിസം പ്രാവര്‍ത്തികമാകാന്‍ സംസ്ഥാനങ്ങള്‍ക്ക് മതിയായ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം. പരിമിതികള്‍ക്കിടയിലും ക്ഷേമപദ്ധതികള്‍ക്കും പൊതുസേവനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന സമീപനം കേരളം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


