- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിക്കായി പുരയിടത്തില്‍ തീയിടുന്നതിനിടെ അപകടം; റിട്ട. അധ്യാപകന്‍ വെന്തുമരിച്ചു

കോട്ടയം: കൃഷിക്കായി പുരയിടം തീയിട്ടൊരുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ വെന്തുമരിച്ചു. പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യന്‍ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ ഒന്‍പത് മണിയോടെ തോട്ടത്തിലെത്തിയ ബേബി സെബാസ്റ്റ്യന്‍, കൃഷിക്കായി സ്ഥലം വൃത്തിയാക്കാന്‍ തീയിട്ടപ്പോള്‍ അപ്രതീക്ഷിതമായി തീയ്ക്കുള്ളില്‍ അകപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ തോട്ടത്തില്‍നിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പാലായിലെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കുന്നതിനിടെയാണ് ബേബി സെബാസ്റ്റ്യനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചശേഷം കൃഷിയില്‍ വ്യാപൃതനായ ബേബി സെബാസ്റ്റ്യന്‍ മികച്ച കര്‍ഷകനായിരുന്നു. ഭാര്യ: ഡെയ്സി, മകള്‍: സോണിയ, മരുമകന്‍: ആല്‍ബര്‍ട്ട് ഫിനിക്സ്.


