മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ കുളിക്കുന്നതിനിടെ വാട്ടര്‍ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കരുവാങ്കല്ല് സ്വദേശി മുഹമ്മദ് ഫൈസല്‍ (38 )ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ വാട്ടര്‍ടാങ്കിനടിയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.