- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയുടെ പൂട്ടുപൊളിക്കുന്നത് കണ്ട് ചോദ്യം ചെയ്തു; കുറ്റികാട്ടൂര്‍ സ്വദേശിക്ക് ക്രൂരമര്‍ദ്ദനം

X
കോഴിക്കോട്: കടയുടെ പൂട്ടുപൊളിക്കുന്നത് കണ്ട് ചോദ്യം ചെയ്ത കുറ്റികാട്ടൂര്‍ സ്വദേശിക്ക് നേരെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് മൂഴിക്കലിലാണ് വയോധികന് മര്‍ദ്ദനമേറ്റത്. കുറ്റികാട്ടൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനാണ് പരിക്കേറ്റത്. മൂഴിക്കല്‍ സ്വദേശിയായ സഹോദരങ്ങളാണ് അബ്ദുല്‍ ഖാദറിനെ മര്‍ദ്ദിച്ചത്. രാവിലെ കട തുറക്കാന്‍ എത്തിയ അബ്ദുല്‍ ഖാദര്‍, ഇവര്‍ കടയുടെ പൂട്ടുപൊളിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. തുടര്‍ന്ന് പട്ടിക ഉപയോഗിച്ച് അബ്ദുല്‍ഖാദറിനെ സഹോദരങ്ങള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ ഖാദര്‍ കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ ചികിത്സയിലാണ്.
Next Story


