- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും നെടുമങ്ങാട് ആര്‍ഡിഒ ജയകുമാര്‍ പറഞ്ഞു. ഇന്ന് തന്നെ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറുമെന്നും നടപടി ഉണ്ടാകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു. ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്റ് ചെയ്‌തേക്കാനാണ് സാധ്യത. അര മണിക്കൂറിനുള്ളില്‍ തീരുമാനമാകും.
പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടര്‍ ബിന്ദു സുന്ദറുടെ നേതൃത്വത്തില്‍ ആയിരുന്നു സിസേറിയന്‍. സംഭവത്തില്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
ബിന്ദു സുന്ദറിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസ് എത്തി ഡോക്ടറെ പോലീസ് ജീപ്പില്‍ കയറ്റി തിരികെ ആശുപത്രിയില്‍ എത്തിച്ചു


