കൊല്ലം : കുളത്തൂപ്പുഴ ചോഴിക്കോട് ആദിവാസി യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറില്‍ ശാന്ത വീട്ടില്‍ സജിനാണ് (30) മരിച്ചത്. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി കരുതുന്നു. സമീപവാസികളായ ബന്ധുക്കള്‍ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ലേഖയാണ് ഭാര്യ, മക്കള്‍ ദേവു, ദേവുപ്രിയ, സൗപര്‍ണിക. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്നു സജിന്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരേക്കര്‍ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് ഒരേക്കറില്‍ സ്ഥിര താമസമാക്കിയത്. അടുത്തിടെ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ആദിവാസി മലവേടര്‍ വിഭാഗത്തില്‍പ്പെട്ട യുവാവാണ് മരണപ്പെട്ട സജിന്‍.