തിരുവനന്തപുരം: സ്വകാര്യ ബസ് സ്‌കൂട്ടറില്‍ തട്ടി ഗൃഹനാഥന്‍ ദാരുണമായി മരിച്ചു. കുമ്മിള്‍ താന്നിവിള വീട്ടില്‍ മസൂദ് (60) ആണ് മരിച്ചത്. കുമ്മിള്‍ ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുകയായിരുന്നു മസൂദ്. ഇന്നലെ രാവിലെ 11 മണിയോടെ ആറ്റൂരായിരുന്നു അപകടം നടന്നത്. കടയ്ക്കല്‍ ഭാഗത്ത് നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് അതേ ദിശയില്‍ തന്നെ വന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയില്‍ സ്‌കൂട്ടറില്‍ തട്ടി. സ്‌കൂട്ടര്‍ യാത്രികനായ മസൂദ് റോഡിലേക്ക് തെറിച്ച് വീഴുകയും ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ മസൂദ് മരണപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭാര്യ: അനീസ ബീവി .മക്കള്‍: അനസ്, അഫ്‌സല്‍.