- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമസോണില്‍ ഓര്ഡര് ചെയ്തത് 56000 രൂപയുടെ ലാപ് ടോപ്പ്; കിട്ടിയത് ഒരു മാര്‍ബിള്‍ കഷ്ണവും പഴന്തുണിയും
ആമസോണില്‍ ഓര്ഡര് ചെയ്തത് 56000 രൂപയുടെ ലാപ് ടോപ്പ്; കിട്ടിയത് മാര്‍ബിള്‍ കഷ്ണം

പൈക: ആമസോണില്‍ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ഒരു മാര്‍ബിള്‍ കഷ്ണവും പഴന്തുണിയും. കാനഡയില്‍നിന്ന് അടുത്തിടെ നാട്ടിലെത്തിയ ഡോണ്‍ ടോം എന്നയാളാണ് ആമസോണില്‍ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. പ്രതീക്ഷയോടെ കവര്‍ തുറന്ന ഇദ്ദേഹത്തിന് മാര്‍ബിള്‍കഷണവും പഴന്തുണിയും ലഭിക്കുക ആയിരുന്നു. മുന്‍കൂര്‍ പണം നല്‍കിയാണ് ഇദ്ദേഹം ലാപ്‌ടോപ്പിന് ഓര്‍ഡര് നല്‍കിയത്. പരിഹാരംതേടി കമ്പനിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്തി 23-നുശേഷം മറുപടി പറയാം എന്ന നിലപാടിലാണ് കമ്പനി അധികൃതര്‍.
പൈക വട്ടന്താനം കരുനാട്ട് ഡോണ്‍ ടോം കാനഡയില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ വര്‍ക്ക് ഫ്രം ഹോമിന് ഉപകരിക്കുന്ന പ്രൊഫഷണല്‍ ലാപ്ടോപ്പായ ലെനോവ തിങ്ക്പാഡ് ഇ-14 ആണ് ആമസോണില്‍ ഈ മാസം 12-ന് ഓര്‍ഡര്‍ ചെയ്തത്. ഫോണ്‍ പേ വഴി തുകയും നല്‍കി. 18-ന് പായ്ക്കറ്റ് എത്തി. ഒ.ടി.പി. നല്‍കി ഇടപാടുകള്‍ തീര്‍ത്ത് ഡെലിവറി ഏജന്റ് മടങ്ങിയതിനുശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്. ഏജന്റിന്റെ മുന്‍പില്‍ തുറന്ന് റീപ്ലേസ്മെന്റിന് ഓപ്ഷനില്ലാതെയാണ് പാഴ്സലെത്തിയത്.
ഗോപാല്‍ ഐ.ടി.സര്‍വീസ് എന്ന കമ്പനിയാണ് പാഴ്സല്‍ ചെയ്തതെന്നാണ് കാണുന്നത്. തുടര്‍ന്ന് റിവ്യൂകമന്റുകള്‍ നോക്കിയപ്പോള്‍ മറ്റൊരാള്‍ക്ക് ഇതേ അനുഭവമുണ്ടായെന്ന് മനസ്സിലായതായി ഡോണ്‍ പറഞ്ഞു. ആമസോണിന്റെ പ്രതിനിധിയെ വിളിച്ചപ്പോള്‍ അന്വേഷണം നടത്താമെന്നും 23-നുശേഷം പരിഹാരം നിര്‍ദേശിക്കാമെന്നുമാണ് അറിയിച്ചത്. ഡോണ്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി.


