- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഴ്ചകള്‍ മറയ്ക്കാന്‍ 'സര്‍ക്കുലര്‍' കവചം; ആരോഗ്യവകുപ്പിനെതിരെ വാര്‍ത്തകള്‍ വരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : അസാധാരണ സര്‍ക്കുലറുമായി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ആരോഗ്യ വകുപ്പില്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍. ആരോഗ്യവകുപ്പിനെതിരെ വാര്‍ത്തകള്‍ വരാതിരിക്കാന്‍ ജാഗ്രത വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ജാഗ്രത പുലര്‍ത്തണം.
ഒ പി, അത്യാഹിത വിഭാഗം ഫാര്‍മസി മോര്‍ച്ചറി തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രത വേണം. പ്രത്യേക മേല്‍നോട്ടം വേണമെന്നും നിര്‍ദ്ദേശം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കുലര്‍ ആദ്യം ഇറക്കിയത് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സര്‍ക്കുലര്‍ ഇറക്കിയത് 17/02/2026 നാണ്. യുഡിഎഫ് കാലത്ത് വിവിധ വകുപ്പുകളില്‍ നടന്ന അഴിമതികള്‍ തുറന്ന് കാണിക്കാന്‍ ഇരുണ്ട കേരളം എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് കഴിഞ്ഞ ദിവസവാണ് സിപിഐഎം തുടങ്ങിയത്. ആരോഗ്യ മേഖലയിലെ തുടര്‍ച്ചയായ വീഴ്ചകള്‍ നിരത്തിയാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി. ഇതിലും വലിയ ഇരുണ്ടകാലമേതെന്ന് ചോദ്യം. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ ശ്രദ്ധവേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ സ്ഥാപന മേധാവികള്‍ക്ക് അയച്ച സര്‍ക്കുലര്‍ പുറത്തുവന്നത്. സമാന സര്‍ക്കുലര്‍ മറ്റിടങ്ങളിലും അയക്കാനാണ് നീക്കം.


