- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

X
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. പുന്നയൂര്‍ക്കുളം കടിക്കാട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ടി വി വിനോദ് ആണ് അറസ്റ്റിലായത്. ആര്‍ ഓ ആര്‍ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒടുവില്‍ വിലപേശി രണ്ടരലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരനുമായി ധാരണ ഉണ്ടാക്കി.
അമ്പതിനായിരം രൂപ തുണിയില്‍ പൊതിഞ്ഞ് ഓഫീസിലെ ഊണു മേശയിലെ ഫയലിനകത്ത് വയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ ടി വി വിനോദ് നിര്‍ദ്ദേശിച്ചു. ഫയലില്‍ വച്ച പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. പ്രതി നിലവില്‍ വിജിലന്‍സ് കസ്റ്റഡിയിലാണ്.
Next Story


