ഇടുക്കി: കോതമംഗലത്ത് കാട്ടാന വളര്‍ത്തു പോത്തിനെ കുത്തിക്കൊന്നു. കോട്ടപ്പടി വെറ്റിലപ്പാറയില്‍ സ്വദേശി ബെന്നി വര്‍ഗീസിന്റെ വളര്‍ത്ത് പോത്തിനെയാണ് കാട്ടാനകള്‍ കൊന്നത്. പുലര്‍ച്ചെയായിരുന്നു കാട്ടാന ആക്രമണം. ഇന്നലെ വൈകിട്ട് മുതല്‍ 3 കാട്ടാനകള്‍ പ്രദേശത്തുണ്ടായിരുന്നു. വനാതിര്‍ത്തിയായ വെറ്റിലപ്പാറയില്‍ വന്യമൃഗശല്യം രൂക്ഷമാണ്.