- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷര്‍ട്ടിന്റെ ബട്ടന് ഇടാന്‍ ആവശ്യപ്പെട്ട് റാഗിങ്; ചോദ്യം ചെയ്തതില്‍ വൈരാഗ്യം; കോളെജ് ഡേ പരിപാടിക്കിടെ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സിനീയേഴ്സിന്റെ മര്‍ദനം

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം. മണ്ണാര്‍ക്കാട്ടെ നജാത്ത് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ചിറക്കല്‍പ്പടി സ്വദേശിയുമായ അന്‍സിലിനാണ് മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ 18ന് കോളെജ് ഡേ പരിപാടിക്കിടെയാണ് മര്‍ദനമുണ്ടായത്. സുഹൃത്തിനൊപ്പം പരിപാടി കാണാനെത്തിയ അന്‍സിലിനെ മൂന്നോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു.
ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാന്‍ പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ 20 ദിവസം മുമ്പ് അന്‍സിലിനെ റാഗിംങ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അന്‍സില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വിദ്യാര്‍ത്ഥി ഇടിവള ഉപയോഗിച്ച് തന്റെ മുഖത്ത് മര്‍ദിച്ചെന്ന് അന്‍സില്‍ പറഞ്ഞു.
മകന്റെ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ദൃശ്യം ശേഖരിച്ച പൊലീസ് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. അന്യായമായി തടഞ്ഞുവെച്ച് അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.


