- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ഒന്‍പതു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

X
തൃശൂര്‍: വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ഒന്‍പതു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. തൃശൂര്‍ കാട്ടകാമ്പാലില്‍ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അന്നിക്കരയില്‍ താമസിക്കുന്ന സുബ്രഹ്‌മണ്യന്‍-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കുട്ടിയെ ആക്രമിച്ചതു കണ്ടപ്പോള്‍ വീട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തില്‍ കുട്ടിയുടെ വാരിയെല്ലിന്റെ മുകള്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്.
Next Story


