തിരുവനന്തപുരം: പ്രവാസികളുടെ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാന്‍ പ്രവാസി ലീഗല്‍ സെല്‍. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി വിഷയങ്ങള്‍ എന്‍ ഡി എ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിവേദനവും സെല്‍ നല്‍കി.

ബിജെപി മാനിഫെസ്റ്റോ കമ്മിറ്റി അംഗവും ബി ജെ പി സംസ്ഥാനസമിതി അംഗവുമായ ഹരികൃഷ്ണനാണ് നല്‍കിയത്. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ പി എല്‍ സി ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, സംസ്ഥാന ട്രെഷറര്‍ റോഷന്‍ പുത്തന്‍പറമ്പില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദഗോപകുമാര്‍ എന്നിവര്‍ ബിജെപി നേതാവിനെ വിഷയങ്ങള്‍ ധരിപ്പിച്ചു.