കൊല്ലം: സ്വകാര്യ ബസിനടിയില്‍പ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പരവൂര്‍ പാരിപ്പള്ളി റോഡില്‍ അമ്മാരത്ത് മുക്കില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിന് മുന്നിലേക്ക് സ്ത്രീ ഓടിയെത്തിയത് ഡ്രൈവര്‍ കണ്ടില്ല. ആളെയിറക്കി മുന്നിലേക്ക് എടുക്കുകയായിരുന്നു സ്വകാര്യ ബസ്. ബസ് തട്ടി വീണ സ്ത്രീയെ മറികടന്നാണ് ബസ് മുന്നോട്ട് നീങ്ങിയത്. എന്നാല്‍ സ്ത്രീ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.